കന്യാ സ്ത്രീകളുടെ സ്കൂളില്‍ പഠിച്ചത് കൊണ്ട് ആകും ഇടയ്ക്കിടയ്ക്ക് " ദൈവമേ" .."ഈശോയെ" എന്നൊക്കെ നീട്ടി വിളിക്കുന്ന ഒരു സ്വഭാവം എനിക്കുണ്ടായിരുന്നു. ഹിന്ദുത്വം അസ്തില്‍ പിടിച്ച കുടുംബത്ത് ഈശോയെ എന്ന് വിളിച്ചാല്‍ കിട്ടേണ്ട തട്ട് തോണ്ട് തുടങ്ങിയ പീഡനങ്ങള്‍ എല്ലാം ഞാന്‍ ഏറ്റിരുന്നു.
വൈകിട്ട് വിളക്ക് വെച്ച് നാമം ചോല്ലുമ്പോ ദേവി ആണോ, കൃഷ്ണന്‍ ആണോ, ശിവന്‍ ആണോ, ഹനുമാന്‍ ആണോ അതോ രാമന്‍ ആണോ യഥാര്‍ഥ ദൈവം എന്ന് എനിക്ക് കണ്‍ഫ്യൂഷന്‍ ആയി. സ്കൂളില്‍ ചെല്ലുമ്പോള്‍ സിസ്റ്റര്‍ പറയുന്നു യേശു ആണ് ദൈവം എന്ന്..കമ്പ്ലീറ്റ് കണ്‍ഫ്യൂഷന്‍
ഒരു രണ്ടാം ക്ലാസ്സുകാരിക്ക് സഹിക്കാവുന്നതില്‍ ഏറെ ആയിരുന്നു ഇത്. ഞാനും എന്റെ സമാന ചിന്താഗതിക്കാരായ ബിന്ദു, ശ്രീജ, ശഹീന എല്ലാരും കൂടെ തീരുമാനിച്ചു ഇതിനു ഒരു സമാധാനം ഉണ്ടാകിയെ പറ്റു .. പലതരത്തില്‍ അന്വേഷണം ആരംഭിച്ചു . ഓരോരുത്തവര്‍ ഓരോ പേര് പറഞ്ഞു ദൈവത്തിനു .. ചിലര്‍ അങ്ങനെ ഒന്നില്ല എന്നും പറഞ്ഞു..ഈ മുതിര്‍ന്നവര്‍ എല്ലാം ഇങ്ങനെ പലവിധം ചിന്തിച്ചാല്‍ ഞങ്ങള്‍ കുട്ടികള്‍ വിഷമതിലാവില്ലേ
പലവിധത്തില്‍ ഉള്ള അന്വേഷനങ്ങള്‍ക്ക് ഒടുവില്‍ ദൈവത്തിന്റെ ഫോണ്‍ നമ്പര്‍ കിട്ടി - 6161131110
ആഹാ എന്നാല്‍ ദൈവത്തെ നേരിട്ട് വിളിച്ചു ചോദിക്കാം എന്താണ് വാസ്തവം എന്ന്. ഞങ്ങള്‍ ഓരോരുതവരും അവരവരുടെ വീടുകളില്‍ നമ്പര്‍ ഡയല്‍ ചെയ്തു ..ഡയല്‍ ചെയ്തു കൈ നൊന്തത് അല്ലാതെ ആരേം ഫോണില്‍ കിട്ടീല്ല ..അല്ലേലും ഈ ഫോണ്‍ ഇങ്ങനെയാ ഒരാവശ്യത്തിന് വിളിച്ചാ കിട്ടില്ല.. ഇപ്പൊ അവര്‍ക്ക് ആര്‍കേലും നമ്പര്‍ കിടിടുണ്ടാവും ..ഒള്ള വരം മുഴുവനും കൊടുത്താലും എന്നെകാള്‍ മാര്‍ക്കു കിട്ടണ വരം ആര്‍കും കൊടുക്കല്ലേ എന്‍റെ ദൈവമേ ..ഞാന്‍ എന്‍റെ ഇന്ടഫനിറ്റ് ദൈവത്തെ ആഞ്ഞു വിളിച്ചു.
പിറ്റേന്ന് സ്കൂളില്‍ ചെന്നപോള്‍ ആണ് സമാധാനം ആയതു .ആര്‍കും നമ്പര്‍ കിട്ടില്ല.. ശഹീനയുടെ കയ്യില്‍ പന്തം പോലൊരു ബാന്ടെജുണ്ട് . ഞങ്ങളുടെ ആശയകുഴപ്പം കണ്ടു ക്ലാസ്സിലെ ടോപ്പര്‍ ദേവി കാര്യത്തില്‍ ഇടപെട്ടു .. ഞങ്ങള്‍ നമ്പര്‍ കൊടുത്തു ..(എന്തായാലും ഇവള്‍ക്ക് മാര്‍കിന്റെ വരം ആവശ്യം ഇല്ലാലോ..നമ്പര്‍ എടുതോട്ടെ)
പുള്ളിക്കാരി ഒരു പെന്‍സില്‍ എടുത്തു ആദ്യത്തെ എട്ടു നമ്പറുകളെ ഈരണ്ടെന്നതിനെ വീതം "റ" എന്ന് വരച്ചു മുകള്‍ ഭാഗം യോചിപിച്ചു .. പിന്നെ അവസാനത്തെ രണ്ടു 1 എന്ന നമ്പറിനു ചോട്ടില്‍ ഒരു വരയും വരച്ചു ..എന്നട്ട് പറഞ്ഞു ഇപ്പൊ നോക്കിയേ .. അപ്പൊ ഞങ്ങള്‍ കണ്ടേ ..ദൈവം എന്ന് വടിവൊത്ത അക്ഷരത്തില്‍ എഴുതിത് ..ആകെ ചമ്മി പോയി ..ശഹീന തന്റെ വിരലിലെ പന്തം നോക്കി ഒന്ന് തേങ്ങി .
പണ്ട് ദേവിക്ക് ഞാന്‍ നെല്ലികയും ഓറഞ്ച് മിട്ടായിയും കൊടുതിട്‌ണ്ട് ..ആ നന്ദി അവള്‍ കാണിച്ചു ..എന്നെ മാറ്റി നിര്‍ത്തി എന്‍റെ ചെവിയില്‍ പറഞ്ഞു ..അതെ ദൈവത്തിനെ കാണാന്‍ രേവൂ (അവള്‍ടെ വീടിലെ ജോലിക്കാരി പുഷ്പയുടെ മകള്‍ ) ഒരു വഴി പറഞ്ഞു തന്നട്ടുണ്ട് ..നീ വേണേല്‍ ട്രൈ ചെയ്തു നോക്ക് . ..ദൈവത്തെ വിളിച്ചോണ്ട് ആകാശത്ത് സൂര്യനെ നോക്കി 128 തവണ നെറ്റിയില്‍ ഉരച്ചാല്‍ ദൈവം പ്രത്യക്ഷപെടും..
കൊള്ളാലോ അത്ര ഈസി ആണോ.. പക്ഷെ അമ്മ കാണാതെ ഈ എക്സ്പെരിമന്റ്റ് ചെയ്യുന്നതാണ് പ്രോബ്ലം. ഞാന്‍ പിന്നത്തെ ഞായറാഴ്ച അതിനു ഒരു അവസരം ഒപ്പിച്ചു ..ബാല്കനിയില്‍ പടിഞ്ഞാറു നോക്കി വൈകിട്ട് തച്ചിനിരുന്നു ദൈവത്തെ വിളിച്ചു, നെറ്റിയില്‍ ഉരച്ചു. ഇടക്ക് മേഘം വന്നു സൂര്യനെ മറചോണ്ടാണോ എന്നറിയില്ല ദൈവം വന്നില്ല .. പിന്നെ നോക്കാം ..ദേവി പറഞ്ഞോണ്ട് ഇത് വെറുതെ ആവില്ല .
നെറ്റി എരിയുന്നു.. ഒരുവിധം സഹിച്ചു താഴെ ഇറങ്ങി വന്നതും അമ്മ ഒറ്റ വിളി ..എന്താ മോളെ നെറ്റിയില്‍ നീ എവിടേലും വീണോ .. ദൈവത്തെ കാണാനാ എന്ന് പറഞ്ഞാ ചിലപോ അമ്മ കളിയാക്കും ..ചിലപ്പോ എന്‍റെ വിദ്യ എടുത്ത് അമ്മ എന്‍റെ കുറുംബ് കുറക്കാന്‍ ദൈവത്തെ വരുത്തും..അത് വേണ്ട ..
ഞാന്‍ മോങ്ങി തുടങ്ങി ..അമ്മെ എന്‍റെ തല അവിടെ മുട്ടി ...ങ്ങീ
അമ്മ പെട്ടന്ന് നെറ്റിയില്‍ ബാം വെച്ച് തന്നു ..
പിറ്റേന്ന് സ്കൂളില്‍ പോയപ്പോ ശഹീനയുടെ കൈയില്‍ പന്തം എന്‍റെ നെറ്റിയില്‍ ക്രോസ് .. ദൈവം അപ്പോളും ഒളിവില്‍ ..
Friday, 4 December 2009
Subscribe to:
Post Comments (Atom)


Good one. I wonder if there is anything like God exists. May be who knows ?
ReplyDeleteനമ്മളെക്കാള്‍ നന്നായി ആര്‍ക്കാ അറിയുക നോബി ..പരീക്ഷണങ്ങളില്‍ പെടുമ്പോ നാഴികക്ക് നാല്‍പതു വട്ടം പരിഭവം പറയാനെങ്കിലും ദൈവത്തെ വിളിക്കനില്ലേ.. അത് തന്നെയാ പുള്ളിക്കാരന്റെ പ്രൂഫ് ..
ReplyDeleteAthey
ReplyDelete