മാമ്പഴക്കാലം ആയാല്‍ മുത്തച്ഛന്റെ വീട്ടിലെ മൂവാണ്ടന്‍ മാവിന്റെ ചുവട്ടില്‍ ആണ് ഞങ്ങളുടെ കളി.
ആദ്യമൊക്കെ മാങ്ങ പറിക്കാന്‍ പല ഗവേഷണങ്ങള്‍ നടത്തിയിരുന്നു.. വേലി പത്തല്‍ ഓടിച്ചു ബൂമെരാന്ഗ് വീശി മാങ്ങ താഴെ വീഴ്ത്തല്‍ ആയിരുന്നു പ്രധാനം . പക്ഷെ അത് വഴിയെ പോയവരുടെ പെടലിക്ക് താങ്ങുകയും പിന്നെ അമ്മേടെ ചൂരലിന് പണിയാവുകയും ചെയ്തപ്പോള്‍ ആ പദ്ധതി ഉപേക്ഷിച്ചു .
കല്ല് വെച്ചും ചില പരീക്ഷണങ്ങള്‍ നടന്നു ..ഒരു വേനലവധി ഈ പദ്ധതി വളരെ ലാഭകരമായി കൊണ്ടുപോയി . പക്ഷെ പിന്നത്തെ അധ്യയന വര്‍ഷത്തില്‍ മുന്നിലത്തെ പള്ളികൂടതിന്റെ ഓടുകള്‍ ഒരുപാട് പോട്ടിയതിനാല്‍ ക്ലാസ്സു നിറുത്തേണ്ടി വരുകയും ചാത്തനേറ് വന്ന വഴി കണ്ടുപിടിക്കാന്‍ ഒരു അന്വേഷണ കമ്മിഷന്‍ രൂപപെടുകയും ചെയ്തതോടെ ആ പദ്ധതിയും വെള്ളത്തിലായി ..
അങ്ങനെ ആണ് ഒരു അടിയന്തിരാവസ്ഥ തീരുമാനം ആയി മാവിന്റെ ചുവട്ടില്‍ തന്നെ കളിക്കാം എന്ന് തീരുമാനമായത്. മാവേല്‍ എറിഞ്ഞില്ലേലും മാവില്‍ നിന്നു പഴുത്തു വീഴുന്നത് നാടുകാര്‍ കൊണ്ടുപോവാതെ നോക്കാല്ലോ. ഇതിനു പല പുതിയ കളികളും രൂപപെടുത്തി.
കഞ്ഞിം കറിയും വെച്ച് വീട് കളിക്കും . കാട്ടിന്ജി നുറുക്കി ഇഷ്ടികപോടി കലര്‍ത്തി മാങ്ങാക്കറി പിന്നെ കവുങ്ങിന്‍ പൂവിന്റെ അരി കൊണ്ട് കഞ്ഞി..ചിരട്ടയില്‍ മണ്ണ് കുഴച്ചു ചെതിപൂ കൊണ്ട് ആയിസിംഗ് ചെയ്ത കേക്ക്.. അവസാനം സ്വാദ് നോക്കി മുത്തച്ഛന്‍ മാര്‍ക്കിടനം .. തൊട്ടു നക്കി "പഷ്ട്ട്" പറയണം.. ഞാന്‍ ഉണ്ടാക്കി കൊടുത്താല്‍ മുത്തച്ഛന്‍ "പഷ്ട്ട്" ഇത്തിരി ബലത്തില്‍ പറയും ഇല്ലേ ഞാന്‍ പിണങ്ങും.
മുത്തച്ഛന്റെ വീടിന്റെ മുമ്പില്‍ മണല്‍ കൂട്ടി ഇട്ടിട്ടുണ്ട് ..അതില്‍ വലിയ ഗുഹയും പാലവും ഒക്കെ ഉണ്ടാക്കി കളിക്കും..പിന്നെ വിഷു കഴിഞ്ഞു ആദ്യ മഴ പെയ്യുമ്പോള്‍..മണലിനു മേലെ കല്ലുകള്ക് കീഴെ മണല്‍ ഒലിച്ചുപോയി കുഞ്ഞു കുന്നുകള്‍ രൂപപെടും..ഇതിനെ മലകളായ് സങ്കല്പിച്ചു അതിനിടയിലുടെ പോകുന്ന ഉറുമ്പുകളെ കട്ട് മൃഗം എന്ന് കരുതി ഞങ്ങള്‍ എറിഞ്ഞിടും.ഏറ്റവും നല്ല വയ്മാനികാന് പ്രസിഡന്റ് (മുത്തച്ഛന്‍)അവാര്‍ഡ് നല്‍കും.
അങ്ങനെ ഒത്തിരി ഒത്തിരി കളികള്‍..എല്ലാത്തിനും അവസാന ജഡ്ജ്മെന്റ് മുത്തച്ഛന്റെ വക ആണ്. അങ്ങനെ കളിക്കുമ്പോ മാവില്‍ നിന്നു പിധോം എന്ന് മാങ്ങ വീഴും. ..പടര്‍ന്നു പന്തലിച്ച മാവില്‍ നിന്ന മുന്‍ വശത്തെ പറമ്പിന്റെ വിസ്താരത്തില്‍ എവിടെ വേണേലും ആവാം ഇത് വീണത്.. പിന്നെ ഒരു ഓട്ടമാണ് .. മാങ്ങ ആദ്യം കണ്ടുപിടിചെടുത് മുത്തച്ചന് കൊടുത്താല്‍ വലിയ പൂളും മാങ്ങണ്ടി ചപ്പാനും കിട്ടും ..ഇല്ലേ കൊച്ചു പൂള്‍ മാത്രമേ കിട്ടു..
അതുകൊണ്ട് മാങ്ങ വീണാല്‍ പിന്നെ കണ്ണും മൂക്കും ഇല്ലാണ്ടൊരു ഒട്ടാമാണ്.. മുമ്പില്‍ വരുന്ന എന്തിനെയും തട്ടി തെറിപ്പിക്കും .. അതിപ്പോ മുറ്റം അടിക്കണ മല്ലികയായാലും..കൊയ്തുകാരി പെണ്ണുങ്ങള്‍ ആയാലും ..മുതാകുരുംബനും തൂമ്പയും ആയാലും ..എന്തും തട്ടി തെറിപ്പിക്കും ..
സുനി ഓടി മുമ്പില്‍ വന്നാല്‍ അവന്റെ നിക്കര്‍ പിടിച്ചു വശതോട്ടെരിയും.. കണ്ണന്‍ ചേട്ടന്‍ പക്ഷെ ഞാന്‍ തട്ടിയാലും തെറിക്കില്ല.. അപ്പൊ ആദ്യം പുള്ളി മാങ്ങ കണ്ടു പിടിക്കട്ടെ എന്ന് വെക്കും .. മാങ്ങ കിട്ടി എന്നുറപ്പയാല്‍..ഉടന്‍ ടമാര്‍ ടമാര്‍ എന്ന് നാല് ഇടി..തലേലോ മൂക്കിലോ എങ്ങനാ എന്ന് വെച്ചാ.. അയ്യോ എന്ന് വിളിച്ചു ചേട്ടന്‍ മാങ്ങ എനിക്ക് തരും ..
അങ്ങനെ എല്ലാ മാങ്ങയുടെയും വലിയ പൂളും മാങ്ങാണ്ടിയും മുത്തച്ഛന്‍ എനിക്ക് തന്നിരുന്നു. ഇതേ അടവ് തന്നെ അച്ഛമ്മ ഉണ്ടാകുന്ന പലഹാരങ്ങളുടെ കാര്യത്തിലും.. തൊടിയില്‍ വിളയുന്ന കപ്പങ്ങ, ഇരുമ്പന്‍ പുളി , ബബ്ലൂസ് നാരങ്ങ എന്നിങ്ങനെ എല്ലാ ഫലങ്ങളുടെ കാര്യത്തിലും പയറ്റി പോന്നു. ചുരുക്കത്തില്‍ സാപ്പാട് മുഴുവന്‍ അടിച്ചിരുന്ന ഞാന്‍ ..കണ്ണന്‍ ചേട്ടന്‍ കാഴ്ചയില്‍ മിക്കവാറും പട്ടിണി
പക്ഷെ ആയിടെ ഒരു അത്ഭുത പ്രതിഭാസം നടന്നു ..ഒന്നും കഴിക്കാത്ത ചേട്ടന്‍ ദിനം പ്രതി വീര്‍ത്തു വരുന്നു.. കുമ്പ വളര്‍ന്നു നിക്കര്‍ അടുക്കാതായി .. തുടയുടെ മേല്‍ നിക്കര്‍ പൂണ്ടു കിടന്നു വര വീണു .. കവിളും ചാടി ..
ഇത് കാണുന്നവര്‍ക്കൊക്കെ അത്ഭുതം..എന്‍റെ ഗുണ്ടായിസം അവിടെ എല്ലാവര്‍ക്കും അറിയാം ..പക്ഷെ ഞാന്‍ അപ്പോളും ചെറുതായി ഇരിക്കുന്നു..ചേട്ടന്‍ വണ്ണം വെച്ച് വരുന്നു.. അച്ഛമ്മ മൂക്കത്ത് വിരല്‍ വെച്ച് - ഇതെന്തു മായ എന്ന് പറഞ്ഞു..അമ്മായി മോന് എന്തോ അസുഖം ആണെന്ന് സങ്കടപെട്ടു .. മുത്തച്ചനും കണ്ണന്ചെട്ടനും മാത്രം ഇതൊക്കെ കേട്ടതും ഒരു കുലുക്കവും ഇല്ല..
ഇത് കണ്ടപ്പോ എനിക്കും സുനിക്കും ഇതില്‍ എന്തോ തരികിട മണത്തു.. പിറ്റേന്ന് കളി കഴിഞ്ഞു പിരിഞ്ഞു യാത്ര പറഞ്ഞ ശേഷം ഞങ്ങള്‍ ഒന്ന് കൂടിയാലോചിച്ചു. ഇതെങ്ങനെ എങ്കിലും കണ്ടു പിടിക്കണം ..ഞങ്ങള്‍ തൊഴുത്തിന്റെ പിന്നില്‍ ചാണക കുഴിയുടെ തൂണിന്റെ പിന്നില്‍ പതുങ്ങി ഇരുന്നു
അപ്പൊ നാല് പാടും നോക്കി കണ്ണന്‍ ചേട്ടന്‍ വരുകയാണ്.. ഒരു കള്ള ലക്ഷണം
ചേട്ടന്‍ പതുങ്ങി പതുങ്ങി തൊഴുത്തിന്റെ അടുത്തെത്തി .. തടിയും വെച്ച് വലിഞ്ഞു തട്ടിന്റെ മുകളില്‍ കയറി പോയി ..
പിന്നാലെ ഞങ്ങളും .. അതാ വീരന്‍ ..തട്ടിന്റെ മുകളില്‍ പുള്ളി കോഴിം കൂട്ടരും വൈകോലില്‍ ഒളിപ്പിച്ച മുട്ടകള്‍ ഓരോന്നായി പൊട്ടിച്ചു വായിലൊഴിക്കുകയാണ്. എന്നട്ട് ക്ലും എന്നോരിറക്കും .. കൊള്ളാല്ലോ പരിപാടി..
ഇന്നിത് പൊളിച്ച്ചിട്ടെ ഒള്ളു ..ഞങ്ങള്‍ മിണ്ടാതെ താഴെ ഇറങ്ങി ഹൈ കമാന്‍ഡ് (അച്ഛമ്മ) സന്നിധിയില്‍ എത്തി. ഒരു സൂത്രം കാണിച്ചു തരാം എന്ന് പറഞ്ഞു തൊഴുത്തിന്റെ പിന്നില്‍ കൊണ്ടുപോയി .. ചേട്ടന്റെ കലാപരിപാടി കണ്ട അച്ചമ്മേടെ കണ്ണ് രണ്ടും തള്ളിവേളിയില്‍ വന്നു.. മുട്ട ഒന്നും ഇല്ല എന്ന് പറഞ്ഞു തന്റെ കോഴികളെ വിക്കാന്‍ തുടങ്ങുകയായിരുന്നു അച്ഛമ്മ.. മുട്ട പാമ്പ് തിന്നുന്നു എന്ന് പറഞ്ഞു വെളുത്തുള്ളി കലക്കി തൊടിയില്‍ ഒഴിക്കുകയും ചെയ്തു.. എന്നട്ടിപ്പോ മുട്ടക്കള്ളന്‍ ഇവനോ?
എടാ .. അച്ചമ്മേടെ വിളികേട്ടതും. ചേട്ടന്റെ വായിലെ മുട്ട ക്ലും എന്നിറങ്ങി പോയി.. കയ്യില്‍ ഇരുന്നത് രണ്ടെണ്ണം മറയ്ക്കാന്‍ വയ്യാതെ ഒരു വിഡ്ഢി ചിരിചിരിച്ചു ആശാന്‍ ..
അന്ന് ചേട്ടന് നല്ല പൂരമായിരുന്നു.. അച്ഛമ്മ ചേട്ടനെ ചെവിക്കുപിടിച്ചു താഴെ ഇറക്കി .. അമ്മായി വഴക്ക് പറഞ്ഞെങ്കിലും ചുണ്ടിലെ ചിരി മറക്കാന്‍ ശ്രെമിക്കുന്നുണ്ടാരുന്നു.. മുത്തച്ഛന്‍ മാത്രം ഞാന്‍ ഒന്നും അറിഞ്ഞില്ലേ എന്ന ഭാവത്തില്‍ ഇരിക്കുന്നു..
പിന്നീട് ചേട്ടന്‍ പറഞ്ഞു ഇതിനെല്ലാം മുത്തച്ഛന്‍ സമ്മതിച്ചിരുന്നു എന്ന്.. എന്‍റെ ഗുണ്ടായിസം കൊണ്ട് പട്ടിണി ആയ ചേട്ടനെ രക്ഷിക്കാന്‍ മുത്തച്ഛന്‍ കണ്ട വിദ്യ ..

No comments:
Post a Comment