കന്യാ സ്ത്രീകള്‍ക്ക് ആണ്‍കുട്ടികളും പെണ്‍കുട്ടികളും തമ്മില്‍ മിണ്ടനത് ഇഷ്ടമല്ല
ആറാം ക്ലാസ്സ് വരെ ഞങ്ങളെ ഭിന്നിച്ചു നിര്‍ത്തി.. തമ്മില്‍ കണ്ടാല്‍ കീരിം പാമ്പും മാതിരി ..(ആംഗലേയ ഭാഷയുടെ പ്രചരണം പോലെ ഭിന്നിച്ചു ഭരിക്കുക എന്ന അടവും ബ്രിടിഷുകാര് കനിഞ്ഞു നല്‍കിയതാണ് ഇവര്‍ക്ക്)
ഏഴാം ക്ലാസ്സ് വരെ മാത്രേ ഞങ്ങളുടെ സ്കൂളില്‍ ആണ്‍കുട്ടികള്‍ ഒള്ളു. അതുകൊണ്ട് എഴില്‍ ഒരു നല്ല ചങ്ങാത്തം ഞങ്ങള്‍ ആണ്‍കുട്ടികളും ആയി പുലര്‍ത്തിയിരുന്നു.. കൌമാരത്തിന്റെ തുടക്കത്തിലെ ചില ചിന്ന പ്രേമങ്ങളും ഉണ്ടായിരുന്നു.. സ്കൂള്‍ വിട്ടു പോയാലും ഇണ പിരിയില്ല എന്ന് ശബദം ചെയ്ത ചില ലൈല മജ്നുമാരെ എനിക്ക് നേരിട്ടറിയാം.
ടിവയ്ട് ആണ്ട് റൂള്‍ എന്ന പദ്ധതിക്ക് ഖടക വിരുദ്ധമായ ഈ പരിവര്‍ത്തനം സിസ്റ്റര്‍മാര്‍ക് തീരെ പിടിച്ചില്ല. അത് കൊണ്ട് എപ്പോളും ഞങ്ങളുടെ ക്ലാസ്സിനെ ശ്രദ്ധിക്കണം എന്നും പ്രശ്നം കണ്ടാല്‍ അപ്പൊ ക്രൂശിക്കണം എന്നും എല്ലാ അധ്യാപകര്‍ക്കും പ്രത്യേക നിര്‍ദ്ദേശം ഉണ്ടായിരുന്നു
ഫുള്‍ ഊണിഫോരം എന്നത് എന്നും ഞങ്ങള്‍ക്ക് ഒരു പ്രശ്നം ആയിരുന്നു . അസ്സെമ്പ്ലിക്ക് പോകും മുമ്പേ റിബ്ബന്‍ ഒപ്പിക്കാനും സോക്ക്സ് സാന്ടല് ബെല്‍റ്റ് എല്ലാം ഉറപ്പാക്കാനും ഒരു ബഹളം ആയിരിക്കും. ക്ലാസ്സ് ലീഡര്‍ അയ ഞാന്‍ 51 തോണ്ടാമാക്രികളോട് കീപ് ക്വോയറ്റ് എന്ന് പറഞ്ഞാല്‍ എവിടെ യേശാന് ..അവരെ യെധേഷ്ടം ശബ്ദിക്കാന്‍ വിട്ടിട്ടു ഞാന്‍ ഒരു മുട്ടന്‍ നെല്ലിക്ക ചപ്പി ഇരിപ്പായി . സെവെന്‍ ബി ബഹളമയം ആയതും ഹെഡ്മിസ്ട്രെസ്സ് നേരിട്ട് വരികയും ക്ലാസ്സില്‍ പിടിവലി മുടിചീകല്‍ ഷൂ പോളിഷ് എന്നിങ്ങനെ പലവിധ പരിപാടികള്‍ കണ്ടു മുട്ടന്‍ ചൂരല്‍ എടുത്തു വാതിലില്‍ ആഞ്ഞു തല്ലി അച്ചടക്കത്തിന്റെ അപായമണി മുഴക്കുകയും ചെയ്തു
.വയെര്‍ ഈസ് ദി ക്ലാസ്സ് ലീഡര്‍ ? ...അതൊരു അലര്‍ച്ച ആയിരുന്നു .. ഞാന്‍ അറിയാതെ തന്നെ മുന്‍പോട്ടു നീങ്ങി നിന്നു.. "ഇങ്ങനെ ആണോ ക്ലാസ്സില്‍ ടിസ്സിപ്ലിന്" .. സിസ്റ്റര്‍ ചോദിച്ചു .. " ഊഹൂം " ഞാന്‍ മൊഴിഞ്ഞു .. മിണ്ടാന്‍ പറ്റെണ്ടേ വായില്‍ മുട്ടന്‍ നെല്ലിക്ക കിടക്കുകയാ.. " ഇതെന്താ തന്റെ വായില്‍ " .. " ഊഹൂം "..തുറക്കെടോ വായ ..ഞാന്‍ തുറന്നു.. അത്രേം വലിയ നെല്ലിക്ക ഒറ്റയ്ക്ക് തിന്നതിനാണോ എന്നറിയില്ല നെല്ലിക്ക വേസ്റ്റ് പേപ്പര്‍ ബാസ്കറ്റില്‍ കളയാന്‍ പറഞ്ഞു .. ലീഡര്‍ എല്ലാ കുട്ടികളേം കൂട്ടി ഉച്ച വരെ വെയിലത്ത് നിക്കണ്ടിയും വന്നു ..
അന്ന് നഗരത്തിലെ ഒരു പ്രമുഖ ക്ലബ് നടത്തുന്ന പാട്ട് മത്സരം ആണ് സ്കൂളില്‍. അച്ഛന് ആ ക്ലബ്ബില്‍ മെമ്പര്‍ ആണ്. അച്ഛന് വന്നില്ലേലും അച്ഛന്റെ കൂടുകാരോക്കെ കണ്ടു അച്ഛന്റെ മോള് ഒരു വാനരപ്പടയുമായി വെയില് കായുനത്.. വീട്ടില്‍ അന്ന് വൈകുന്നേരം അച്ഛന്റെ അധ്യക്ഷതയില്‍ പ്രത്യേക അനുമോദന യോഗം ഉണ്ടായിരുന്നു..
.............................................................................
അങ്ങനെ എല്ലാ വെടിപടക്കങ്ങലോടും കൂടി വളരെ ആര്‍ഭാടമായി ഞങ്ങള്‍ ഏഴാം ക്ലാസ്സു കാര്‍ പഠനം തുടര്‍ന്നു. ആയിടെ ഞങ്ങളുടെ പത്തിമടക്കാന്‍ അന്നാമ്മ ജോസഫ് എന്നൊരു സൂവോലോജി ടീച്ചറിനെ നിയമിച്ചു.. ചോദിച്ചു ചോദിച്ചു ഉത്തരം മുട്ടിച്ചു അടി തരുക..ഇമ്പോസിഷന്‍ എഴുതിക്കുക, വീട്ടുകാരോട് ഞങ്ങളുടെ കുറ്റം പറയുക എന്ന് വേണ്ട ദിനം പ്രതി ടീച്ചറുടെ ക്രൂരതകള്‍ കൂടി വന്നു .
ഇതിനു ഒരു പരിഹാരം വേണം. ടീച്ചറിനെ ഒന്ന് പേടിപിക്കാന്‍ ഞങ്ങള്‍ തീരുമാനിച്ചു..
ക്ലാസിലെല്ലാവരും കൂടി ആലോചിച്ചു .. പ്രധാന വില്ലന്‍ ഷഹനാസ് തന്നെ ഉപായം കണ്ടു പിടിച്ചു .. പിറ്റേന്ന് അവന് ഒരു കൂട് പൊട്ടാസ് കൊണ്ട് വന്നു .. മേശയുടെ നാല് കാലിനും കസേരയുടെ ബുഷിന്റെ ചുവട്ടിലും നിക്ഷേപിച്ചു. ടീച്ചര്‍ക്ക് മേശമേല്‍ കയറി ഇരിക്കുന്ന സ്വഭാവം ഉണ്ട്. മേശമേല്‍ ആയാലും കസേരമേല് അയാലും വെടി പൊട്ടണം ടീച്ചര്‍ ഞെട്ടണം ഒത്താല്‍ താഴെ വീഴണം .. ഇതാരുന്നു പദ്ധതി .
ടീച്ചര്‍ വന്നു കസേരയില്‍ ഇരുന്നു മേശയില്‍ കയറി ഒരു കാല് തറയില്‍ കുത്തി അമര്‍ന്നിരുന്നു .. ഇപ്പൊ പൊട്ടും ..എല്ലാരും ശ്വാസം അടക്കി ഇരുന്നു .. ഒന്നും സംഭവിച്ചില്ല . പലരും പല്ലിറുമ്മി ശഹനാസിനെ നോക്കി .. ക്ലാസ്സ് നടക്കുന്നതിനിടയില്‍ ഹെട്മിസ്ട്രെസ്സ് അച്ചടക്കം ഒന്നൂടെ ഉറപ്പിക്കാന്‍ ഞങ്ങളുടെ ക്ലാസ്സിലെത്തി..
" സൊ ഡിയര്‍ സ്ടുടെന്റ്സ് ..." എന്ന് സംബോധന ചെയ്തു മേശമേല്‍ ചാരീതും ടപ്പോ ടപ്പോ എന്ന് പൊട്ടാസ് പൊട്ടാന്‍ തുടങ്ങി.. മേശക്കു പിന്നില്‍ നിന്ന അന്നാമ്മ ടീച്ചര്‍ കസേരമേല് ഇരുന്നു പോയി.. നാല് കാലിനു കീഴെ ഇരുന്ന പൊട്ടാസും ഒപ്പം പൊട്ടി.. ആകെപാടെ വെടിമയം .
കാര്യം ഞങ്ങള്‍ എല്ലാരും കൂടി ഒപ്പിച്ചതാനെങ്കിലും ഇത്രേം അയപ്പോളെക്കും ഞങ്ങള്‍ക്ക് ചെറിയൊരു പേടി തുടങ്ങിരുന്നു.. ഇത്രയും ആഘാതം ഞങ്ങളും പ്രതീക്ഷിച്ചില്ല ..ഒന്നിന് പകരം രണ്ടു ഇര വീഴും എന്നും കരുതിയില്ല ..
പിന്നെ പറയണ്ടല്ലോ പൂരം. അവിടെ പിന്നെ ഒരു ചൂരല്‍ നടനം ആയിരുന്നു .. പക്ഷെ ഒരു കാര്യം സമ്മതിക്കണം ആരും ആരെയും ഒറ്റു കൊടുത്തില്ല ..എല്ലാരും ഒരുമിച്ച് ശിക്ഷ ഏറ്റു. ഭിന്നിച്ചു ഭരണം ഞങ്ങളുടെ ഇടയില്‍ നടക്കില്ല സിസ്റ്ററെ എന്ന് ഉള്ളില്‍ ഞങ്ങള്‍ മുദ്രാവാക്യം വിളിച്ചു


Took me back to the school days! I was a class leader tooo :-)
ReplyDeleteആ ഷഹനാസ്...ഇപ്പൊ എന്ത് ചെയ്യുവാരിക്കും...
ReplyDeleteഎനിക്ക് ഉറപ്പാ...അവന് കോളേജില്‍ പഠിക്കുന്നെ സമയത്ത് ഗസ്റ്റ് ലക്ച്ചരിന്റെ കസേരയില്‍ പന്നി പടക്കം വെച്ച് കാണും....
ഇല്ല കണ്ണാ .. ഞങ്ങളുടെ സങ്കല്‍പ്പങ്ങള്‍ എല്ലാം തച്ചുടച് കോളേജില്‍ അവന് വിശുദ്ധനായി ..ഇപ്പൊ പര്‍ദ്ദ ഇട്ട ഭാര്യയും രണ്ടു പിള്ളേരുമായി തലയില്‍ ചായകൊപ്പ പോലത്തെ തൊപ്പി വെച്ച് ഗള്‍ഫില്‍ വാഴുന്നു
ReplyDelete