എന്റെ വീടിന്റെ മുമ്പില്‍ ഒരു ഗാര്ഡന് ഉണ്ട്..
അമ്മയുടെ "കാടന്‍" എന്നാണ് വഴക്ക് കൂടുമ്പോ പറയുക
അതില്‍ പേര് അറിയാവുന്നതും അറിയാത്തതും അയ ഒരുപാടു പൂവുകള്‍ ചിരിച്ചു നില്കും ..
പലതിന്റെം പേര് അമ്മയ്ക്കും അറിയില്ല എന്നതാണ് വാസ്തവം. ഇതില്‍ പ്രധാനി റോസാപൂ ആണ് ..പനിനീര്, വെള്ള, ചുവപ്പ്, കുലകുല ആയി ഉണ്ടാവുന്ന - ഞങ്ങള്‍ മുട്ട റോസ് എന്ന് വിളിക്കുന്ന ഇനം, അങ്ങിനെ പല തരം റോസാപൂക്കള്‍
അന്ന് വീട്ടില്‍ അമ്മയും ഞാനും മാത്രം ..ഞാന്‍ സ്കൂളില്‍ പോയി തുടന്ഗീട്ടില്ല ..അമ്മ പ്രഷര്‍ കുക്കെറില് എന്തോ വെച്ച് വേവിക്കുന്നു ..കറിക്ക് സ്പെഷ്യല്‍ എഫ്ഫക്റ്റ് കൊടുക്കാന്‍ കരിവേപില പൊട്ടിക്കാന്‍ മുറ്റത്തേക്കിറങ്ങി അമ്മ..കൂടെ ഞാനും
അപ്പൊ ഉണ്ട് ഒരു റോസപൂവ് എന്നെ നോക്കി "വായോ വായോ " എന്നിങ്ങനെ ചിരിക്കാണ്. ഞാന്‍ അത് പറിക്കാന്‍ കൈ നീടിതും അമ്മാ ഒറ്റ വിളി " ആരാ അവിടെ പൂ പറികനെ..അടി വേണോ "
എനിക്കത് ഒട്ടും ഇഷ്ടായില്ല.. ഹൂം അത്രയ്ക്ക് ടാവ് കൊള്ളുല്ലാല്ലോ ...ഞാന്‍ വെട്ടിത്തിരിഞ്ഞ്..ചവുട്ടി പൊളിച്ചു നടന്നു വീട്ടില്‍ കയറി വാതില്‍ ആഞ്ഞടച്ചു ..ആവുന്നത്ര ശബ്ദം ഉണ്ടാക്കി പ്രതിക്ഷേധം രേഖപ്പെടുതാനെ ഉദ്ദേശ്ശം ഉണ്ടാരുന്നുള്ള്. പക്ഷെ പറ്റിപോയില്ലേ പണി ..വാതില്‍ അട്ച്ചപ്പോ മോളില്ത്തെ കുറ്റി താനെ വീണു പോയി ..ഞാനും പ്രഷര്‍ കുക്കെറും അകത്തും, അമ്മാ വെളിലും ..
അമ്മാ ഞെട്ടിയ ഞെട്ട് പറയണ്ടാല്ലോ .. അമ്മേടെ ദേഷ്യം ആവിയായി പോയി..മോളെ ചക്കരെ പഞ്ചാരേ വാതില്‍ തുറക്കെടാ ..മോളുകുട്ടി നീ ഒരു കസേര വലിച്ചു മോളിക്കയറി ആ കുറ്റി ഒന്ന് തുറക്കെടാ..അമ്മേടെ പൊന്നല്ലേ...
പതപിച്ചോ പതപിച്ചോ ..ഇതൊന്നും ഇവിടെ എക്കുല്ല അമ്മെ .. അമ്മക്ക് റോസാപൂകലോടല്ലേ കൂടുതല്‍ ഇഷ്ടം അവിടെ നില്ല് അങ്ങനെ..ഞാന്‍ മുഖം കുത്തി വീര്പിച്ച് സോഫയില്‍ ചമ്രം പടിഞ്ഞിരിപ്പായി ..എന്തു വനാലും ഇന്ന് വാതില്‍ തുറക്കില്ല ..കട്ടായം
അടുക്കളയില്‍ പ്രഷര്‍ കുക്കര്‍ ഇന്ഗുലാബ് തുടങ്ങി...ശീ ശീ എന്ന് ചീറാനും തുമ്മാനും തുടങ്ങി.. മുകളില്‍ അതാ ഒരു എട്ടുകാലി എന്നെ തന്നെ തുറിച്ചു നോക്കാന്‍ ..അത് ഇങ്ങട് ചാടുമോ .. അപ്പൊ ഒരു പല്ലി ചിലച്ചു .."ഹമ്മേ .." ഞാന്‍ സ്വിച്ച് ഇട്ട പോലെ സോഫയുടെ മേല്‍ കയറി ..കരച്ചിലും തുടങ്ങി .. (സോഫാ നനച്ചു എന്നും എന്റെ ശത്രുക്കള്‍ പറഞ്ഞു പരത്തണ്ട് ..അത് വിശ്വസിക്കണ്ട )
ഇത്രേം ആയപ്പോ അമ്മക്ക് മനസിലായി ഇനി ഇവളെ നമ്പിട്ടു കാര്യം ഇല്ല ..അമ്മ അവിടെല്ലാം പരതി ..അച്ചമ്മേടെ വീട്ടില്‍ ഓടു മേയാന്‍ തട്ടേല്‍ കേറാന്‍ വെച്ച കോവണി ഇരിപ്പുണ്ട് അപ്പുറത്ത്.. അമ്മ അതെടുതുവന്നു രണ്ടാം നിലയിലെ ടെറസില്‍ കയറി ..അവിടത്തെ വാതില്‍ മുകളിലെ anchorbolt മാത്രമേ ഇടാരുള്ള്. അതേല് ആഞ്ഞു ഒരു തട്ട് കൊടുത്തപ്പോള്‍ അത് തുറന്നു .അമ്മ താഴെ വന്നു എന്നെ എടുത്തു..പ്രഷര്‍ കുക്കര്‍, എട്ടുകാലി, പല്ലി, പിന്നെ അവിടെ ഞാന്‍ കണ്ട എന്തൊക്കെയോ ജീവികളുടെ നിഴലുകളില്‍ നിന്ന് എന്നെ രക്ഷിച്ചു ..
അപ്പൊ സത്യത്തില്‍ എന്റെ പേടിം കരച്ചിലും നിന്നാരുന്നു ..പക്ഷെ അപ്പൊ പെട്ടന്ന് കരച്ചില് നിറുത്തിയ അമ്മ കുറുമ്പ് കാണിച്ചതിന് വഴക്ക് പറഞ്ഞാല്ലോ ..അത് കൊണ്ട് അടുത്ത ഒരു അര മണിക്കൂര്‍ കൂടി എന്റെ കരിച്ചിലും യേങ്ങലും തുടര്‍ന്നു .." പാവം എന്റെ കുട്ടി പേടിച്ചു പോയി" ..അമ്മ എന്നെ തലോടിക്കൊണ്ടിരുന്നു ..കിട്ടിയ ലാക്കിനു ഞാന്‍ മാക്സിമം കൊഞ്ചി .. കൂട്ടത്തില്‍ ഒരു സത്യം ചെയ്തു:
ഇനി മേലാ ദേഷ്യം കാണിക്കാന്‍ വാതില്‍ തല്ലി അടക്കില്ല ..ഇത് സത്യം സത്യം സത്യം .
Tuesday, 1 December 2009
Subscribe to:
Post Comments (Atom)


:-) U write well...
ReplyDeletethanks ..
ReplyDelete